Chronic soft-shell syndrome in prawn

Thanks! Share it with your friends!

Close

ചെമ്മീന്‍ കരുതലോടെ ..

മഴക്കാലമായി; ചെമ്മീനിലെ പഞ്ഞിപ്പു രോഗത്തെ കരുതിയിരിക്കുക

ചെമ്മീനുകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് പഞ്ഞിപ്പുരോഗം .നമ്മുടെ നാട്ടില്‍ എല്ലാവര്‍ഷവും മഴയുടെ തുടക്കത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, വനാമി ചെമ്മീന്‍ തുടങ്ങിയ ലവണജല ഇനങ്ങളിലും ശുദ്ധജല കൊഞ്ചുകളിലും പഞ്ഞിപ്പുരോഗം കണ്ടുവരുന്നു. കൃഷിയില്‍ അതിജീവനനിരക്ക് നന്നേ കുറയുന്നതിനും ചെമ്മീന്‍കൃഷിയുടെ ലാഭസാധ്യത പരിമിതപ്പെടുത്തുന്നതിനും പഞ്ഞിപ്പുരോഗം കാരണമാവുന്നു. ചെമ്മീനുകള്‍ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അവയുടെ പുറംതോട് ഇളക്കിക്കളയാറുണ്ട്. ദിവസങ്ങളോളം ബാഹ്യകവചം കട്ടിപിടിക്കാതെ പഞ്ഞിപോലെ കാണപ്പെടുന്നുവെങ്കില്‍ അത് പഞ്ഞിപ്പുരോഗം കാരണമാവാം. ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം. മേയ് മാസത്തിലെ പെട്ടെന്നുള്ള കനത്തമഴയില്‍ കുളത്തിലെ ലവണാംശം അപ്രതീക്ഷിതമായി കുറയാനിടയുള്ളതിനാല്‍ കര്‍ഷകര്‍ ഏറെ കരുതിയിരിക്കണം.ആരോഗ്യകരമായ ചുറ്റുപാടുകളില്‍ കൃഷി ചെയ്യുക, പോഷകഗുണമുള്ള തീറ്റ നല്‍കുക, മണ്ണിന്റെയും ജലത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുക, കനത്ത മഴയ്ക്ക് മുമ്പേ വിളവെടുപ്പ് നടത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.

PinExt Chronic soft shell syndrome in prawn
tafbutton blue16 Chronic soft shell syndrome in prawn

Comments

Write a comment

*

Spam Protection by WP-SpamFree

Switch to our mobile site